Wednesday 19 July 2017

ജീവിതം എന്താണെന്നു പറയാൻ ഈ ലോകത്തിൽ ഞാൻ ആരും അല്ല പക്ഷെ എന്റെ അനുഭവങ്ങളിൽ ജീവിതം എന്നത് ആസ്വദിക്കാൻ മാത്രം ഉള്ളതാണ്. 2 കൺട്രീസ് സിനിമയിൽ ദിലീപിന്റെ അച്ഛൻ ദിലീപിനോട് പറയുന്ന ഒരു രംഗം ഉണ്ട്,'' ജീവിതം ഒരു നോട്ട് ബുക്ക്‌ ആണ് ''
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളും പുസ്തകത്തിലെ ഓരോ പേജുകളാണ് എന്നാണ് എനിക്ക് തോന്നുന്നത്.  അതിൽ സ്കൂൾ ജീവിതവും, പ്രണയവും എല്ലാം പെടും. അങ്ങനെ ഒരു മാലാഖ എനിക്കും ഉണ്ടായിരുന്നു   വിളിക്കുമ്പോൾ കാൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ വഴക്ക് പറയാനും കൂടെ ഉള്ളപ്പോൾ കൊഞ്ചിക്കാനും എല്ലാം അവൾ ആയിരുന്നു. ആ അദ്ധ്യായം വർഷങ്ങൾക്കു മുന്നേ അവൾക്കു ജോലി കിട്ടിയ സമയത്തു തന്നെ  അവസാനിച്ചു. അച്ഛന്റെ മരണത്തോടെ വീട്ടിലെ ഉത്തരവാദിത്തം എന്റെ തലയിൽ ആയി ഇത് എന്റെ ജീവിതത്തിലെ അടുത്ത അദ്ധ്യായം


NB: jn ബ്ലോഗിൽ പുതിയതാണ്